ദേവനന്ദയുടെ മരണകാരണം കണ്ടെത്താൻ ശാസ്ത്രീയ തെളിവുകൾ തേടി വിദഗ്ദ്ധർ ഇളവൂരിലെത്തും

ദേവനന്ദയുടെ മരണകാരണം കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ തെളിവുകൾ തേടി – പോസ്റ്റ്മാർട്ടം ചെയ്ത ഫോറൻസിക്ക് വിദഗ്ദ്ധർ ഇളവൂരിലെത്തും.പ്രചരണങൾക്കും സംശയങൾക്കും പിന്നാലെ പോകാതെ പോലീസ് ശാസ്ത്രീയമായ അന്വേഷണരീതിയെയാണ് ആശ്രയിക്കുന്നത്. ദേവനന്ദയുടെ വീടിന്റെ വാതിലിൽ നിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ പുഴവരെയുള്ള ദൂരവും ആഴവും പോലീസ് അളന്നു തിട്ടപ്പെടുത്തി.

നെടുമ്പന പഞ്ചായത്തിലെ 6ാം വാർഡിലെ ഇളവൂർ കിഴക്കേക്കര വട്ടമണ്ണടികടവിലേക്കുള്ള വഴിയാണിത്.ദേവനന്ദയുടെ വീട്ടിൽ നിന്ന് ഈ വഴിയിലെ ഇളവൂർ പുഴയുടെ കുളികടവിലേക്ക് 75 മീറ്റർ മാത്രം അകലം,പടവിന് 18 പടികൾ,വീട്ടിൽ നിന്ന് ബണ്ടിലേക്ക് 220 മീറ്റർ ദൂരം ബണ്ട് പാലത്തിന് 13.5 മീറ്റർ നീളം. ബണ്ടിനു ഇരുവശത്തും190 സെന്റിമീറ്റർ മാത്രം താഴ്ച,ദേവനന്ദയുടെ ഉയരം 127 സെന്റിമീറ്റർ.

പുഴയിലേക്കുള്ള വീഴ്ചയിൽ വെള്ളംകുടിച്ചാണ് ദേവനന്ദ താഴുന്നത് പിന്നീട് വീണ്ടും ഉയരുന്നു പിന്നീട് മരണ വെപ്രാളത്തിൽ വീണ്ടും പുഴയിലേക്ക് താഴ്ന്ന് ചെളിയിൽ പൂഴ്ന്നിരിക്കാമെന്നും പോസ്റ്റ്മാർട്ടത്തിനു നേതൃത്വം നൽകിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക്ക് മേധാവി പ്രൊഫസർ വത്സലയുടെ പ്രാഥമിക നിഗമനം.ശ്വാസകോശത്തിൽ ചെളിയുടെ
അംശം കുറവായിരുന്നു പക്ഷെ വയറിൽ വെള്ളം ധാരാളം ഉണ്ടായിരുന്നതായും പോസ്റ്റുമാർട്ടത്തിൽ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം മെഡിക്കിൽ കോളേജിലെ പുതിയ ഫോറൻസിക്ക് മേധാവി പ്രൊഫസർ ശശികല തിങ്കളാഴ്ച ദേവനന്ദയുടെ മൃതശരീരം ലഭിച്ച സ്ഥലം സന്ദർശിക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്യും. ദേവനന്ദയുടെ മൃതശരീരം ലഭിച്ച നാൾ തന്നെ കൊല്ലത്തെ ഫോറൻസിക്ക് വിദഗ്ദ്ധർ പുഴയിലെ വെള്ളവും ചെളിയും മറ്റും പരിശോധനക്കായി ശേഖരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here