ബ്രിട്ടീഷ് പ്രധാനമന്ത്രി വിവാഹിതനാകുന്നു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവാഹിതനാകുന്നു. 31കാരിയായ കാമുകി കാരി സൈമണ്ട്‌സ് ആണ് വധു.

ഇരുവരുടെയും വക്താവാണ് വിവാഹിതരാകുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

രണ്ടര നൂറ്റാണ്ടിനിടക്ക് ആദ്യമായാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ചുമതലയിലിരിക്കെ വിവാഹിതനാകുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അവിവാഹിതരായ ഒരുമിച്ച് താമസിക്കുന്നതിന്റെ ആദ്യ ദമ്പതികളാണ് ബോറിസും കാരിയും.

നേരത്തെ രണ്ട് തവണ വിവാഹിതനായിരുന്നു 55 കാരനായ ബോറിസ് ജോണ്‍സണ്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News