കൊറോണ: ഇറാനില്‍ 17 മലയാളി മത്സ്യത്തൊഴിലാളികള്‍ കുടുങ്ങി; മോചനത്തിനായി നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

ടെഹ്‌റാന്‍: കേരളത്തില്‍ നിന്നുള്ള 17 മലയാളികളടക്കം 23 മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി കിടക്കുന്നു.

ഇറാനിലെ തീരനഗരമായ അസല്‍യൂവിലാണ് 23 പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെല്ലാം ഒരു മുറിയിലാണ് കഴിയുന്നതെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനില്‍ കൊറോണ പടരുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുള്ളതെന്നാണ് സൂചനകള്‍.

മത്സ്യബന്ധന വിസയില്‍ നാലു മാസം മുന്‍പാണ് മലയാളി മത്സ്യത്തൊഴിലാളികള്‍ ഇറാനിലേക്ക് പോയത്.

അതേസമയം, തൊഴിലാളികളെ മോചിപ്പിക്കാനായി അടിയന്തരനടപടികള്‍ സ്വീകരിക്കുമെന്നും നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്നും  മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News