ദില്ലി കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മെല്‍ബണ്‍ സെക്യുലര്‍ ഫോറം

മെല്‍ബണ്‍: ദില്ലിയിലെ തെരുവുകളില്‍ ഹിന്ദുത്വ തീവ്രവാദികളാല്‍ ജീവന്‍ നഷ്ടമായ നാല്‍പ്പതിലേറെ സഹോദരങ്ങള്‍ക്ക് മെല്‍ബണ്‍ സെക്യുലര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആദാരാഞ്ജലികള്‍ അര്‍പ്പിച്ചു . മെല്‍ബണ്‍ ഫെഡറേഷന്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ തിരുവല്ലം ഭാസി ദില്ലി വംശഹത്യയെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തി.

സുരേഷ് വല്ലത്തു, അബ്ദുല്‍ ജലീല്‍ , സോബന്‍ തോമസ്, ഡോക്ടര്‍ സലിം, നജീബുള്ള, അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. ഷമീര്‍, ജിജേഷ്, ജോസ് ആല്‍ബര്‍ട്ട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദേശിയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങില്‍ ഡല്‍ഹി വംശഹത്യയില്‍ മരണമടഞ്ഞ 85 വയസുള്ള അക്ബരിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തി .

ഇന്ത്യയില്‍ നടമാടുന്ന വംശഹത്യയെ കുറിച്ച് വസ്തുനിഷ്ഠമായ വിവരങ്ങള്‍ ആസ്ട്രേലിയന്‍ ഭരണാധികാരികളെ ധരിപ്പിക്കുവാനും, ഓസ്ട്രേലിയയില്‍ ജീവിക്കുന്ന ഇന്ത്യന്‍ വംശജരുടെ ബന്ധു മിത്രങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കാനും മെല്‍ബണ്‍ സെക്യുലര്‍ ഫോറം തീരുമാനിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here