ദില്ലി കലാപം: ദുരുതാശ്വാസ ഫണ്ട് വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം: സിപിഐഎം

ദില്ലിയിലെ വര്‍ഗ്ഗീയ കലാപത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ പാര്‍ടി ആഹ്വാനം ചെയ്‌ത ദുരിതാശ്വാസ ഫണ്ട്‌ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ പാര്‍ടിപ്രവര്‍ത്തകരും ബന്ധുക്കളും രംഗത്തിറങ്ങണമെന്ന്‌

സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌. മാര്‍ച്ച്‌ 7, 8 തീയതികളില്‍ ബ്രാഞ്ചടിസ്ഥാനത്തില്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബ്രാഞ്ച് അടിസ്ഥാനത്തില്‍ ഹുണ്ടിക പിരിവ്‌ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ഫണ്ട് പ്രവര്‍ത്തനവുമായി മു‍ഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് സിപിഐഎം

ദില്ലിയില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളേയും, വീടുകളും, മറ്റ്‌ ജീവനോപാധികള്‍ നഷ്ടപ്പെട്ടവരേയും സഹായിക്കുന്നതിന്‌ വേണ്ടി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ആഹ്വാനപ്രകാരമാണ് ഫണ്ട് ശേഖരണം.

വിവരണാതീതമായ നാശനഷ്ടങ്ങളാണ്‌ കലാപ മേഖലകളില്‍ ഉണ്ടായത്‌. എല്ലാ മതവിഭാഗങ്ങളിലുംപെട്ട തൊഴിലാളികള്‍ക്കും, താഴെതട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കുമാണ്‌ വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായത്‌. നൂറുക്കണക്കിന്‌ ആളുകള്‍ വര്‍ഗ്ഗീയ കലാപത്തിന്റെ ഇരകളായി മാറി ദുരിതമനുഭവിയ്‌ക്കുകയാണ്‌.

മതനിരപേക്ഷ ചിന്താഗതിക്കാരായ കേരളത്തിലെ ജനങ്ങള്‍ ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ എന്നും അകമഴിഞ്ഞ്‌ സഹായിച്ചിട്ടുണ്ട്‌.

ദില്ലിയില്‍ ദുരിതമനുഭവിയ്‌ക്കുന്നവരെ സഹായിക്കാന്‍ എല്ലാ മനുഷ്യ സ്‌നേഹികളും തയ്യാറാകണമെന്നും, മാര്‍ച്ച്‌ 7, 8 തീയതികളില്‍ സംഘടിപ്പിക്കുന്ന ഫണ്ട്‌ പ്രവര്‍ത്തനം വിജയിപ്പിക്കണമെന്നും സിപിഐഎം പ്രസ്ഥാവനയില്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News