ദില്ലി കലാപം കൊല്‍ക്കത്തയില്‍ അമിത് ഷായ്ക്കെതിരെ വന്‍പ്രതിഷേധ മാര്‍ച്ച്

കൊല്‍ക്കത്ത: ഡല്‍ഹിയില്‍ വര്‍ഗീയ വിദ്വേഷവും കൂട്ടകൊലയും തടയുന്നതിന് നടപടിയെടുക്കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍പ്രതിഷേധം.

ബിജെപി റാലിയില്‍ പങ്കെടുക്കാനെത്തിയ ഷായ്‌ക്കെതിരെ ഗോ ബാക്ക് ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തികാട്ടിയും കരിംങ്കൊടികള്‍ വീശിയും മുദ്രാവാക്യം വിളിച്ചുകൊണ്ടും ആയിരക്കണക്കിനാളുകള്‍ നിരത്തിലിറങ്ങി.

വിമാനത്താവളം മുതല്‍ ബിജെപി യോഗം നടന്ന എസ്പ്ലനേഡ് വരെ വിവിധ സ്ഥങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. പലയിടങ്ങളിലും ഷായുടെ കോലം കത്തിച്ചു.

ഡല്‍ഹി കൊലപാതക അക്രമ നായകന്‍ അമിത്ഷായ്ക്ക് ഇവിടെ സ്ഥാനമില്ലെന്നും മതേതര ഐക്യ ബംഗാളിന്റെ സൗഹാര്‍ദ്ദം തകര്‍ക്കാനും കളങ്കം ചാര്‍ത്താനും അനുവദിക്കില്ലെന്നും റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

സിപിഐ എം കൊല്‍ക്കത്ത ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ 11 മണിമുതല്‍ അമിത് ഷാ തിരികെ പോകുന്നതുവരെ എന്റാലി മാര്‍ക്കറ്റ്, ശ്യാംബജാര്‍, ഫുള്‍ബഗാന്‍, കോളേജ് സ്ട്രീറ്റ്, ഗരിയാഹട്ട്, ജാദവപ്പൂര്‍, ബിഹാല ചൗരാസ്താ, ഖിദര്‍പ്പൂര്‍ എന്നിവിടങ്ങളില്‍ പ്രകടനങ്ങളും പ്രതിഷേധ റാലികളും നടന്നു.

പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം, നിയമസഭാ കക്ഷി നേതാവ് സുജന്‍ ചക്രവര്‍ത്തി തുടങ്ങി പ്രമുഖനേതാക്കള്‍ പങ്കെടുത്തു.

എസ്എഫ് ഐ ,ഡിവൈഎഫ്‌ഐ , ജനാധിപത്യ മഹിളാ സമിതി മറ്റ് വിവിധ സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലും പ്രതിഷേധം അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News