‘തലചായ്ക്കാന്‍ എനിക്കൊരിടം തന്നത് ഈ സര്‍ക്കാരാണ്; കരുതലായി; ഈ സ്നേഹം തിരിച്ചു നല്‍കും

‘തലചായ്ക്കാന്‍ എനിക്കൊരിടം തന്നത് ഈ സര്‍ക്കാരാണ്. എന്റെ കാലശേഷം ഈ വീട് തിരികെ നല്‍കും. മറ്റൊരാള്‍ക്ക് തലചായ്ക്കാന്‍…’ മൂടാടിയിലെ ഹില്‍ബസാറില്‍ താമസക്കാരനായ കച്ചറക്കല്‍ മീത്തല്‍ കുഞ്ഞിക്കണ്ണന്റെ ഉറച്ച വാക്കുകളാണിത്.

‘കെയര്‍ഹോം’ പദ്ധതിയില്‍ ലഭിച്ച വീട് മരണാനന്തരം സര്‍ക്കാരിന് തിരികെ നല്‍കാനാണ് ഈ 91കാരന്റെ തീരുമാനം. മരണശേഷം വീട് അര്‍ഹമായ മറ്റൊരു കുടുംബത്തിന് ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

പഞ്ചായത്ത് നല്‍കിയ 4.5 സെന്റ് സ്ഥലത്തെ ചെറിയ വീട് പ്രളയത്തില്‍ തകര്‍ന്നപ്പോള്‍ ആശങ്കയിലായിരുന്നു കുഞ്ഞിക്കണ്ണന്‍. പക്ഷെ, ‘കെയര്‍ഹോം’ പദ്ധതിയില്‍ മൂടാടി സഹകരണ ബാങ്ക് 6.75 ലക്ഷം രൂപ ചെലവില്‍ പുതിയ വീട് നിര്‍മിച്ചു നല്‍കി.

മേപ്പയ്യൂരില്‍ കുടികിടപ്പായി ലഭിച്ച ഭൂമി ജീവിത പ്രാരബ്ധത്താല്‍ വില്‍ക്കേണ്ടിവന്ന ശേഷമാണ് കുഞ്ഞിക്കണ്ണന്‍ മൂടാടിയില്‍ സ്ഥലം വാങ്ങി താമസം തുടങ്ങിയത്. ഭാര്യയുടെ ചികിത്സക്കായി ഈ സ്ഥലവും വില്‍ക്കേണ്ടിവന്നു.

തുടര്‍ന്നാണ് പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് വീട് നിര്‍മിച്ചത്. ജീവിത പ്രതിസന്ധിയില്‍ കൈത്താങ്ങായി വന്ന സര്‍ക്കാരിനോടുള്ള സ്നേഹം അതുപോലെ തിരിച്ചുനല്‍കുകയാണ് കുഞ്ഞിക്കണ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News