ചൂടിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളുമായി ഖാദി ബോര്‍ഡ്

വേനല്‍ക്കാലത്തെ കൊടും ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന വസ്ത്രങ്ങളുമായി ഖാദി ബോര്‍ഡ്. സമ്മര്‍ കൂള്‍ ഷര്‍ട്ടുകള്‍, ജുബ്ബ, ലേഡീസ് ടോപ്പുകള്‍ തുടങ്ങിയവയാണ് ബീറ്റ് ദി ഹീറ്റ് വിത്ത് ഖാദി എന്ന പ്രചരണത്തിന്റെ ഭാഗമായി അവതരിപ്പിച്ചത്. കണ്ണൂരില്‍ നടക്കുന്ന ഖാദി സമ്മര്‍ കൂള്‍ മേളയില്‍ 30 ശതമാനം കിഴിവോടെ ഈ വസ്ത്രങ്ങള്‍ വാങ്ങാം.

വേനല്‍ കാലത്ത് ചൂടിനെ പ്രതിരോധിക്കുന്നതില്‍ വസ്ത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപത്തെ ഖാദി ഗ്രാമ സൗഭാഗ്യയി ചെന്നാല്‍ വേനലിന് അനുയോജ്യമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. 30% പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും.സമ്മര്‍ കൂള്‍ ഫെസ്റ്റ് എന്ന പേരിലാണ് വില്‍പ്പന മേള സംഘടിപ്പിക്കുന്നത്. സമ്മര്‍ കൂള്‍ ഷര്‍ട്ടുകള്‍,ജുബ്ബ,ലേഡീസ് ടോപ്പുകള്‍ തുടങ്ങിയവ വില്‍പ്പനയ്ക്കുണ്ട്.

പയ്യന്നൂരിലെ 64 നെയ്ത്ത് കേന്ദ്രങ്ങളും 74 സ്പിന്നിങ് യൂണിറ്റുകളും റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് യൂണിറ്റും ചേര്‍ന്ന് ഉത്പാദിപ്പിച്ചതാണ് വസ്ത്രങ്ങള്‍.സമ്മര്‍ കൂള്‍ ഷര്‍ട്ടിന് 830 രൂപ മുതല്‍ 950 രൂപ വരെ, ലേഡീസ് ടോപ്പിന് 880 രൂപ,ജുബ്ബ 790 രൂപ എന്നിങ്ങനെയാണ് വില. മാര്‍ച്ച് 17ന് മേള സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News