ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയോ? കൈരളി ന്യൂസ് അന്വേഷണം

കൊല്ലം: ദേവനന്ദയുടെ കുടുംബം പറയുന്നു മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്. മരണകാരണം സംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ പറയുന്നു മുങ്ങിമരണമെന്ന്. ശരീരത്തില്‍ അതിക്രമം നടന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് ഫോറന്‍സിക്കിന്റേയും പ്രാഥമിക നിഗമനം. പക്ഷെ പൊലീസ് ഡോഗിന്റെ സഞ്ചാര പഥം നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. കൈരളി ന്യൂസ് അന്വേഷണം.

വഴിയുടെ ഇടതു ഭാഗത്ത് കുറഞ്ഞത് 12 അടി താഴ്ചയില്‍ ഒഴുകുന്ന ഇത്തികരയാറിന്റെ കൈവഴിയായ ഇളവൂര്‍ ആറ്,വലതുവശത്ത് റബര്‍ത്തോട്ടം,ദേവനന്ദയുടെ വീട്ടില്‍ നിന്നുള്ള ഈ വഴിയില്‍ ചില ഭാഗങ്ങളില്‍ കുഴികളുമുണ്ട്, വീതിയുംകുറവാണ്.

മുതിര്‍ന്നവര്‍ക്കുപോലും അപകടം സംഭവിക്കാം. ഈ വഴിയിലേക്ക് കൗതുകത്തിനിറങിയ ദേവനന്ദ ഈ വഴിയില്‍ പതിയിരിക്കുന്ന അപകടത്തില്‍പ്പെട്ടതാകാനുള്ള സാധ്യതയും പരിഗണിക്കാം.

എന്നാല്‍ പോലീസ് ഡോഗ് സ്‌ക്വാഡിലെ നായ റീന ദേവനന്ദയുടെ അയല്‍വീട്ടിലേക്ക് കുതിച്ചു. പിന്നീട് അടുത്ത വീടിന്റെ പുറകിലൂടെ റബര്‍ത്തോട്ടത്തിലേക്കും തുടര്‍ന്ന് ദേവനന്ദയുടെ മൃതശരീരം കണ്ടെത്തിയ ഭാഗത്തിനു സമീപത്തെ ബണ്ടിലേക്കും, അവിടെ നിന്ന് ക്ഷേത്രത്തിനു സമീപത്തുകൂടി വള്ളകടവിന് സമീപത്തുള്ള മണിയമ്മയുടെ വീട്ടിലേക്കുമാണ് പോയത്.

ഫോറന്‍സിക്ക് വിദഗദ്ധര്‍ എത്തുന്നതോടെ മരണകാരണം ശാസ്ത്രീയമായി കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here