ഇന്ത്യയ്ക്ക് സമ്പൂര്‍ണ തോല്‍വി; ടെസ്റ്റ് പരമ്പരയും ന്യൂസിലന്‍ഡിന്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ഏഴ് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് വിജയം സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡ് 2-0ത്തിന് തൂത്തുവാരി.

132 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് കിവികള്‍ ടെസ്റ്റിലും ഇന്ത്യയെ തോല്‍പ്പിച്ചത്.

ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 242 റണ്‍സെടുത്തപ്പോള്‍ ന്യൂസിലന്‍ഡ് 235ന് പുറത്തായി. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് 124 റണ്‍സ് മാത്രമാണ് നേടാനായത്.

ഓപണര്‍മാരായ ടോം ലാതം (52), ടോം ബ്ലന്‍ഡല്‍ (55) എന്നിവരുടെ അര്‍ധ ശതകങ്ങളാണ് കിവികളുടെ വിജയം അനായാസമാക്കിയത്. മൂന്നാമനായി എത്തിയ കെയ്ന്‍ വില്ല്യംസന്‍ അഞ്ച് റണ്‍സുമായി മടങ്ങിയെങ്കിലും ടെയ്ലര്‍ (അഞ്ച്), നിക്കോള്‍സ് (അഞ്ച്) എന്നിവര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഇന്ത്യക്കായി ബുമ്റ രണ്ട് വിക്കറ്റുകളും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News