മൂന്ന് വര്‍ഷത്തിനിടെ ട്രെയിനുകളില്‍ നടന്നത് 29 ബലാത്സംഗങ്ങള്‍; പരിസരങ്ങളില്‍ 136 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു

ദില്ലി: രാജ്യത്ത് തീവണ്ടികളില്‍ 2017-നും 19-നും ഇടയില്‍ നടന്നത് 29 ബലാത്സംഗങ്ങള്‍. ഓടുന്ന തീവണ്ടിയില്‍ നടന്ന ബലാത്സംഗങ്ങളുടെ കണക്കാണിവ. ഇക്കാലയളവില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 136 ബലാത്സംഗങ്ങളും നടന്നു. ചന്ദ്രശേഖര്‍ ഗൗര്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന് വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകളാണിവ.

ഇക്കാലയളവില്‍ സ്ത്രീകള്‍ക്കുനേരെ 1672 മറ്റ് അതിക്രമങ്ങളുമുണ്ടായി. ഇതില്‍ 802 എണ്ണം റെയില്‍വേ പരിസരത്തും ബാക്കിയുള്ളവ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിലുമാണ്.

2017-ല്‍ 51 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 41 എണ്ണം റെയില്‍വേ പരിസരത്തും 10 എണ്ണം ഓടുന്ന തീവണ്ടികളിലുമാണ്. 2018-ല്‍ റിപ്പോര്‍ട്ടുചെയ്ത 70 ബലാത്സംഗങ്ങളില്‍ പതിനൊന്നെണ്ണം ഓടുന്ന തീവണ്ടികളില്‍ നടന്നവയാണ്.

2019-ല്‍ റിപ്പോര്‍ട്ടുചെയ്ത 44 കേസുകളില്‍ 36 എണ്ണം റെയില്‍വേ പരിസരത്തും എട്ടെണ്ണം തീവണ്ടികളിലുമായാണ്. ഈ മൂന്നുവര്‍ഷത്തിനുള്ളില്‍, 771 തട്ടിക്കൊണ്ടുപോകല്‍, 4718 കവര്‍ച്ച, 213 കൊലപാതകശ്രമങ്ങള്‍, 542 കൊലപാതകങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടുചെയ്തു.

അപായസാധ്യത കൂടുതലുള്ള പാതകളിലോടുന്ന 2200 തീവണ്ടികളില്‍ സ്ത്രീസുരക്ഷയ്ക്കായി റെയില്‍വേയുടെ സേവനമുണ്ട്. കൂടാതെ, 182 എന്ന സുരക്ഷാ ഫോണ്‍നമ്പര്‍ മുഴുവന്‍സമയവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റെയില്‍വേ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News