
ദില്ലി: ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ച സഭ നിര്‍ത്തിവച്ചു ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം എംപിമാര്‍ രാജ്യസഭയിലും ലോക്സഭയിലും അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. എളമരം കരീമും കെ കെ രാഗേഷും രാജ്യസഭയിലും എഎം ആരിഫ് എംപി ലോക്സഭയിലുമാണ് നോട്ടീസ് നല്‍കിയത്.
ദില്ലി കലാപം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മരണമടഞ്ഞവരുടെ കുടുംബത്തിനും വീടും സ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here