കശ്മീര്‍ കേസുകള്‍ വിശാല ബെഞ്ചിനു വിടില്ല; വാദം കേള്‍ക്കുക അഞ്ചംഗ ബെഞ്ച്

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ 7 അംഗ വിശാലബെഞ്ച് പരിഗണിക്കില്ല. നിലവിലെ ബഞ്ച് തന്നെ ആയിരിക്കും വാദം കേള്‍ക്കുക. 7 അംഗ ഭരണ ഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.

ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രത്യേക പദവി വിഷയത്തില്‍ സുപ്രീംകോടതി മുന്‍പ് 2 വ്യത്യസ്ത വിധികള്‍ എഴുതിയിട്ടുണ്ട്. അതിനാല്‍ 7 അംഗ വിശാല ബെഞ്ച് കേസ് പരിഗണിക്കണം എന്നായിരുന്നു ആവശ്യം.

പഴയ രണ്ട് വിധികള്‍ തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഇല്ലെന്ന് സുപ്രീംകോടതി. മുതിര്‍ന്ന അഭിഭാഷകരായ ദിനേശ് ദ്വിവേദി, രാജീവ് ധവാന്‍ അടക്കമുള്ളവരാണ് ആവശ്യമുന്നയിച്ചത്. ഇക്കാര്യത്തില്‍ മാത്രമായിരുന്നു കഴിഞ്ഞ 6 സിറ്റിംഗുകളിലും ബെഞ്ച് വാദം കേട്ടത്. 1959ലെ പ്രേംനാഥ് കൗള്‍ കേസിലും 1970ലെ സമ്പത്ത് പ്രകാശ് കേസിലുമായിരുന്നു ഭിന്ന വിധികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News