കടയ്ക്കലില്‍ ആത്മഹത്യ ചെയ്ത എട്ടാം ക്ലാസ് വിദ്യാര്‍ഥിനി, പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം കടയ്ക്കലില്‍ ആത്മഹത്യചെയ്ത എട്ടാം ക്ലാസ് വിദ്യാര്‍ഥിനി നിരന്തര പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കടയ്ക്കല്‍ പോലീസിന് കഴിയുന്നില്ലെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

ജനുവരി മാസം ഇരുപത്തി മൂന്നാം തീയതിയാണ് ദളിത് സമുദായത്തില്‍പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ കുട്ടിയെ കടയ്ക്കല്‍ താലുക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ ബന്ധുക്കളുള്‍പ്പടെയുള്ളവരെ
വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.

ഇതോടെയാണ് മുഖ്യമന്ത്രിക്കുള്‍പ്പടെ പരാതി നല്‍കാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. ഡിജിപിക്കും, പട്ടികജാതി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കുട്ടി ട്യൂഷന് പോയിരുന്നില്ല, പഠനത്തില്‍ മുന്‍പന്തിയിലായിരുന്നു. സാമൂഹ്യ മാധ്യമങളിലും കുട്ടി സജീവമായിരുന്നു.

ജീവനൊടുകികുന്നതിനു മുമ്പ് സഹോദരിയുമൊത്ത് ഉല്ലാസത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് സഹോദരിയുമായി വഴക്കുകൂടിയതിനെ തുടര്‍ന്ന് ബന്ധു ഇളയകുട്ടിയെ കൂട്ടികൊണ്ടു പോയതായും പോലീസിന് വിവരം ലഭിച്ചു. പിന്നീടാണ് കുട്ടി ജീവനൊടുക്കുന്നത്.

പുനലൂര്‍ ഡിവൈഎസ്പി അനില്‍ ദാസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. അന്വേഷണം ശരിയായ ദിശയിലാണെന്നും, ശാസ്ത്രീയമായ രീതിയിലുള്ള പരിശോധനകളുള്‍പ്പടെ നടന്നുവരികയാണെന്നുമാണ് പൊലീസ് പറഞ്ഞു. ഫോറന്‍സിക്ക് പരിശോധന ഫലം ലഭിച്ച ശേഷം ഡി.എന്‍.എ ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടത്തുമെന്ന് പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here