കോവിഡ് 19: മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടുങ്ങി; പാവിയ സര്‍വകലാശാലയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

റോം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു.

ഇറ്റലിയിലെ പാവിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. കോവിഡ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തത്.

സംഘത്തിലെ നാലുപേര്‍ മലയാളികളാണ്. അഞ്ച് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 20 പേര്‍ കര്‍ണാടകത്തില്‍ നിന്നും 25 പേര്‍ തെലുങ്കാനയില്‍ നിന്നും രണ്ടുപേര്‍ ദില്ലിയില്‍ നിന്നുമുള്ളവരാണ്.

ഇതിനിടെ പാവിയ സര്‍വകലാശാലയിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. അധ്യാപക സ്റ്റാഫുകളിലെ 15 പേര്‍ നിരീക്ഷണത്തിലാണെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

വിവിധ രാജ്യങ്ങളിലായി വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കടന്നു. യുഎസില്‍ ഇന്ന് ഒരാള്‍ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ യുഎസില്‍ മരണം രണ്ടായി. 50ലേറെ പേര്‍ക്കു രോഗബാധ സംശയിക്കുന്നു.

കോവിഡ്19 ബാധയ്‌ക്കെതിരെ അതീവ ജാഗ്രത തുടരുന്നതിടെ ഇറ്റലിയില്‍ മരണം 34 ആയി ഉയര്‍ന്നു. 1694 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ചെക്ക് റിപ്പബ്ലിക്ക്, അയര്‍ലന്‍ഡ്, ഇക്വഡോര്‍, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളിലും ആദ്യമായി രോഗബാധ കണ്ടെത്തി.

ഓസ്‌ട്രേലിയയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. ജപ്പാന്‍ കപ്പലില്‍നിന്നു തിരിച്ചു സിഡ്നിയിലെത്തിയ ആളാണു മരിച്ചത്. ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,912 ആയി.

പുതിയതായി 202 പേര്‍ക്കു കൂടി രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഹ്യൂബെ പ്രവിശ്യയ്ക്കു പുറത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് 5 പേര്‍ക്ക് മാത്രമാണ്.

ഇതുവരെ 63 രാജ്യങ്ങളിലാണ് രോഗം പടര്‍ന്നിട്ടുള്ളത്. ലോകമാകെ രോഗികളുടെ എണ്ണം 80,000 കടന്നു. ജര്‍മനിയില്‍ രോഗബാധിതര്‍ ഇരട്ടിയായി; 129 പേര്‍. 11 പേര്‍ കൂടി മരിച്ചതോടെ ഇറാനില്‍ മരണസംഖ്യ 54 ആയി. പുതിയ രോഗികള്‍ 385, ആകെ 978. ഏറ്റവും വലിയ ഷിയാ തീര്‍ഥാടനകേന്ദ്രമായ മാഷ്ഹാദ് അടക്കമുള്ള നഗരങ്ങളിലും രോഗബാധ. ദ

ക്ഷിണ കൊറിയയില്‍ മരണം 22 ആയി. 476 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 4,212 ആയി. സിംഗപ്പൂരില്‍ 106 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇറാനില്‍ 978 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുളളത്.

ഖത്തറില്‍ 2 സ്വദേശികളില്‍ കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗികള്‍ മൂന്നായി. ബഹ്‌റൈനില്‍ 3 പേര്‍ക്കും കുവൈത്തില്‍ ഒരാള്‍ക്കും കൂടി കോവിഡ് കണ്ടെത്തി.

ഖത്തറിലും കുവൈത്തിലും ഇറാനില്‍ നിന്നെത്തിയവര്‍ക്കാണു രോഗം. കുവൈത്ത് 46, ബഹ്‌റൈന്‍ 47, യുഎഇ 16, ഒമാന്‍ 5 പേര്‍ ചികില്‍സയിലാണ്. ഒമാനില്‍ 1,320.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News