വനിത ഐഎഎസ് ഓഫീസര്‍ കുഞ്ഞിനു ജന്മം നല്‍കിയത് സര്‍ക്കാര്‍ ആശുപത്രിയില്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

സര്‍ക്കാര്‍ ആശുപത്രി പ്രസവത്തിനായി തിരഞ്ഞെടുത്ത വനിത ഐഎഎസ് ഓഫീസര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. ജാര്‍ഖണ്ഡിലെ ഐഎഎസ് ഓഫീസര്‍ കിരണ്‍ കുമാരി പാസിയാണ് ഗൊഡ്ഡയിലെ സദര്‍ ആശുപത്രിയില്‍ കുഞ്ഞിനു ജന്മം നല്‍കിയത്.

സ്വകാര്യ ആശുപത്രിയെ സമീപിക്കാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനു ജന്മം നല്‍കാനുള്ള കിരണിന്റെ തീരുമാനത്തെ പ്രകീര്‍ത്തിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

മാതൃകാ പരമായ തീരുമാനമെടുത്ത കിരണിന്റെയും കുഞ്ഞിന്റെയും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ചിത്രം പങ്കുവെച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് സിവില്‍ സര്‍ജന്‍ എസ്പി മിശ്ര പറഞ്ഞു.

‘നമുക്കിത് അഭിമാനിക്കാവുന്ന നിമിഷമാണ്. പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രി തിരഞ്ഞെടുക്കാനുള്ള കിരണിന്റെ നീക്കം പ്രശംസനീയമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് കിരണിന്റെ നീക്കം.’എസ്.പി. മിശ്ര പറഞ്ഞു. നിരവധി പേരാണ് കിരണിനെ അഭിനന്ദിച്ചു കൊണ്ട് ആശുപത്രിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here