ഖത്തറിലും കോവിഡ് 19 സ്ഥിരീകരിച്ചു

ഖത്തറിലും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇറാനില്‍ നിന്ന് തിരിച്ചെത്തിയ 36 വയസ്സുള്ള ഖത്തരി യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

രോഗ ബാധ സ്ഥീരീകരിച്ച ആളെയും കൂടെയെത്തിയ മറ്റു യാത്രക്കാരെയും പകര്‍ച്ചവ്യാധി കേന്ദ്രത്തില്‍ കര്‍ശന നിബന്ധനകളോടെ ഐസൊലേഷന്‍ മുറികളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് രോഗംപടരുന്നതായ സൂചനകളൊന്നുമില്ല. രാജ്യത്തെ എല്ലാ പ്രവേശന കേന്ദ്രങ്ങളിലും യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

വൈറസ് കൂടുതല്‍ പടരാതിരിക്കാന്‍ ആവശ്യമായ ജാഗ്രത എല്ലാവരും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here