രാജ്യത്ത് വീണ്ടും കോവിഡ് 19; രണ്ടു പേര്‍ക്ക് വൈറസ് ബാധയെന്ന് സ്ഥിരീകരണം; ഇരുവരും നിരീക്ഷണത്തില്‍, ആരോഗ്യനില തൃപ്തികരം

ദില്ലി: രാജ്യത്ത് ദില്ലിയിലും തെലങ്കാനയിലും കോവിഡ് 19 സ്ഥിരീകരിച്ചു.

ഇറ്റലിയില്‍നിന്ന് ദില്ലിയിലെത്തിയ യുവാവിനും ദുബായിയില്‍നിന്ന് തെലങ്കാനയിലെത്തിയ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇരുവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്ത് ആദ്യം കൊറോണ വൈറസ് ബാധ കണ്ടെത്തിയത് കേരളത്തിലാണ്. ചൈനയില്‍ വിദ്യാര്‍ത്ഥികളായിരുന്ന മൂന്ന് പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇവര്‍ മൂന്നുപേരും രോഗവിമുക്തരായി. അതിന് ശേഷം മറ്റ് കേസുകള്‍ ഒന്നും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രോഗബാധ സംശയിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ രോഗിയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. എങ്കിലും വിദേശത്ത് നിന്നുവന്ന കുറച്ചുപേര്‍കൂടി വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.

ഇതിനിടെ കോവിഡ് 19 സ്ഥിരീകരിച്ച ഇറാനിലും ഇറ്റലിയിലും നൂറുകണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാനില്‍ 1000 പേരും ഇറ്റലിയില്‍ 85 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 85 പേര്‍ മലയാളികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News