‘ബീറ്റ് ദ ഹീറ്റ് വിത്ത് ഖാദി ഖാദി’; ബോര്‍ഡിന്റെ സമ്മര്‍ കൂള്‍ മേള ആരംഭിച്ചു

കനക്കുന്ന വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ഖാദി ബോര്‍ഡിന്റെ സമ്മര്‍ കൂള്‍ മേള ആരംഭിച്ചു. ബീറ്റ് ദ ഹീറ്റ് വിത്ത് ഖാദി എന്ന പേരിലാണ് കണ്ണൂരില്‍ ആരംഭിച്ചത്.

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപത്തെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ചെന്നാല്‍ വേനല്‍ കാലത്ത് ധരിക്കാന്‍ അനുയോജ്യമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം.

30% പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും. പയ്യന്നൂരിലെ 64 നെയ്ത്ത് കേന്ദ്രങ്ങളും 74 സ്പിന്നിങ് യൂണിറ്റുകളും റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് യൂണിറ്റും ചേര്‍ന്ന് ഉല്‍പാദിപ്പിച്ചതാണ് വസ്ത്രങ്ങള്‍.

സമ്മര്‍കൂള്‍ ഷര്‍ട്ടുകള്‍, ജുബ്ബ, സാരി, ലേഡീസ് ടോപ്പ്, ബനിയന്‍, അണ്ടര്‍വെയര്‍ എന്നിവ വില്‍പ്പനയ്ക്കുണ്ട്. ലുങ്കി, മുണ്ട്, ബെഡ്ഷീറ്റുകള്‍ എന്നിവയും ഉണ്ട്. മാര്‍ച്ച് 17 വരെയാണ് ഫെസ്റ്റ്.

അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂടിനെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ സാധിക്കുമെന്നതാണ് ഖാദി വസ്ത്രങ്ങളുടെ പ്രത്യേകത.

പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഖാദി വസ്ത്രങ്ങളുടെ നൂല്‍നൂല്‍പ്പും നെയ്ത്തും കൈകള്‍ കൊണ്ടാണ്. ശുദ്ധമായ കോട്ടണ്‍ നൂല്‍ ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്നതും ഇഴയടുപ്പത്തിലെ വ്യതിയാനം കൊണ്ട് വായുസഞ്ചാരം കൂടുതലുള്ളതുമായ ഖാദി വസ്ത്രങ്ങള്‍ ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News