10 മിനിറ്റിനകം കോവിഡ് കണ്ടുപിടിക്കുന്ന ‘ ദ് റീഡര്‍’

10 മിനിറ്റിനകം കൊറോണ വൈറസ് ബാധ കണ്ടുപിടിക്കുന്ന ഉപകരണം വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് അബുദാബിയിലെ മോണ്ടിയലാബ് പ്രോ എന്ന ഡയഗ്നോസ്റ്റിക് സ്ഥാപനം. ഗര്‍ഭവും പ്രമേഹവും അറിയാനുള്ള പരിശോധന പോലെ ലളിതമായ സംവിധാനത്തിന്റെ പേര് ‘ദ് റീഡര്‍’.

ചൈനയില്‍ പരീക്ഷണാര്‍ഥം ഇതു നടപ്പാക്കാനായി അധികൃതരുമായി ചര്‍ച്ചയിലാണെന്നും സൗദിയിലാകും ഇത് ആദ്യമായി ഉപയോഗിക്കുകയെന്നും മോണ്ടിയാലാബ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവുമായ അലന്‍ ഗാര്‍കെ പറഞ്ഞു.

നിലവില്‍ സ്രവ പരിശോധനയുടെ ഫലമറിയാന്‍ 24 മുതല്‍ 48 മണിക്കൂര്‍ എടുക്കുന്നതിനാല്‍ ഈ രീതി ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ദുബായ്, അബുദാബി, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ ഉപകരണത്തിന്റെ പ്രാഥമിക പരീക്ഷണം പൂര്‍ത്തിയായെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News