വെളിച്ചപ്പാടിന്റെ വ്യക്തിഹത്യ; വീട്ടമ്മ ആത്മഹത്യ ചെയ്തു

തൃശൂര്‍: വെളിച്ചപ്പാടിന്റെ വ്യക്തിഹത്യയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു.

കോമരം തുള്ളിയ വ്യക്തി സ്വഭാവദൂഷ്യം ആരോപിച്ച യുവതിയാണ് ആത്മഹത്യ ചെയ്തത്. യുവതിക്ക് സ്വഭാവ ദൂഷ്യം ഉണ്ടെന്നും പരസ്യമായി മാപ്പ് പറയണമെന്നുമാണ് കോമരം പരസ്യമായി ആവശ്യപ്പെട്ടത്.

ഇതില്‍ മനംനൊന്താണ് തൃശൂര്‍ മണലൂര്‍ സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്തത്.

കോമരം തുള്ളിയ വ്യക്തിക്ക് എതിരെയും യുവതിയെ വ്യക്തിഹത്യ ചെയ്ത ജനമിത്രന്‍ എന്നയാള്‍ക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

യുവതി തെറ്റുകാരി ആണെന്നും പരസ്യമായി മാപ്പ് പറയണമെന്നും ദേവിക്ക് മുന്നില്‍ തെറ്റ് ഏറ്റ് പറയണമെന്നുമാണ് കോമരം തുള്ളിയ ശ്രീകാന്ത് യുവതിയോട് പരസ്യമായി ആവശ്യപ്പെട്ടത്.

കോമരം കല്പന പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യുവതി മനോവിഷമത്തില്‍ ആയിരുന്നു. തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News