ദില്ലി: തെരുവുകളില്‍ ഭക്ഷണവും അഭയവുമില്ലാതെ ജനങ്ങള്‍

വര്‍ഗീയകലാപം നാശംവിതച്ച വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഭക്ഷണവും അഭയവുമില്ലാതെ ജനങ്ങള്‍ ദുരിതത്തില്‍. അക്രമിസംഘം അഴിഞ്ഞാടിയ പല മേഖലകളിലും കുടിവെള്ളവും വൈദ്യുതിയും ഇനിയും എത്തിയിട്ടില്ല.

റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍നീണ്ട നിരയാണ്. സന്നദ്ധപ്രവര്‍ത്തകരും വിവിധ സംഘടനകളും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്യുന്നു. കലാപം തരണംചെയ്ത കടകള്‍ വിതരണകേന്ദ്രങ്ങളാക്കി മാറ്റിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

അരി, എണ്ണ, ഗോതമ്പ് പൊടി, പഞ്ചസാര, തേയില, ഉപ്പ് എന്നിവയടങ്ങിയ കിറ്റ് ഇവര്‍ നല്‍കുന്നു. ഷേര്‍പുര്‍, ചാന്ദ്ബാഗ് മേഖലകളില്‍ കൂടുതല്‍ സഹായം ഇനിയും ആവശ്യമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News