ദില്ലി: കലാപത്തിനിടെ കാണാതായ ഭാര്യയെയും മക്കളെയും തേടി ഒരു മനുഷ്യന്‍

കഴിഞ്ഞ ഞായറാഴ്ച വരെ, കൃത്യമായി പറഞ്ഞാല്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുവരെ ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷമായി ജീവിക്കുകയായിരുന്നു ന്യൂ മുസ്തഫാബാദ് സ്വദേശിയായ മൊയിനുദ്ദീന്‍ എന്ന റിക്ഷാവലിക്കാരന്‍. എന്നാല്‍ ഫെബ്രുവരി 23ന് പൊട്ടിപ്പുറപ്പെട്ട കലാപം ഈ മനുഷ്യന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ചു.


കലാപം തകര്‍ത്തുകളഞ്ഞ നിരവധി കുടുംബങ്ങളുണ്ട് രാജ്യ തലസ്ഥാനത്ത്. ഫെബ്രുവരി 23 ന് ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത് വരെ തന്റെ കുടുംബത്തോടൊപ്പം സന്തോഷവും സമാധാനവുമായി കഴിഞ്ഞിരുന്ന വ്യക്തിയാണ് മൊയിനുദ്ദീന്‍ എന്ന റിക്ഷാവലിക്കാരന്‍.

എന്നാല്‍ ഇന്ന് കുഞ്ഞുങ്ങളും ഭാര്യയും എവിടെയാണെന്ന് പോലും അറിയാന്‍ സാധിക്കാതെ കടത്തിണ്ണയില്‍ അഭയം തേടിയിരിക്കുകയാണ് ന്യൂ മുസ്തഫാബാദ് സ്വദേശിയായ മൊയിനുദ്ദീന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News