നീതിപീഠങ്ങള്‍ നിസ്സഹായരാകുമ്പോള്‍

നീതിപീഠങ്ങള്‍ നിസ്സഹായരാകുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ എത്രത്തോളം ആശാസ്യമാണ്.ഒട്ടും അല്ല എന്നാകണം ഒരു ജനാധിപത്യ വിശ്വാസിയുടെ മറുപടി. കലാപങ്ങള്‍ തടയുന്നതില്‍ തങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡേ ഇന്ന് പറഞ്ഞത്.

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്ക് എതിരെ ഉടന്‍ എഫ് ഐ ആര്‍ ഇടണം എന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി അതിന്റെ നിസ്സഹായത പരസ്യമായി പ്രകടമാക്കിയത്. മടിച്ചുമടിച്ചാണെങ്കിലും ഹര്‍ജി ബുധനാഴ്ച പരിഗണിക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.

വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി ഏപ്രില്‍ 13ലേക്ക് മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News