തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻറെ വിലക്ക് നീക്കി

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻറെ വിലക്ക് നീക്കി ആഴ്ചയിൽ രണ്ട് നാൾ എഴുന്നെള്ളിക്കാൻ തീരുമാനം. നാട്ടാനനിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.

തൃശൂർ, പാലക്കാട് ജില്ലകളിൽ കർശന വ്യവസ്ഥകളോടെ ആഴ്ചയിൽ രണ്ട് ദിവസം എഴുന്നെള്ളിക്കാമെന്ന വിദഗ്ദ സമിതിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു.

മുഴുവൻ സമയം എലിഫെൻറ് സ്ക്വാഡും വിദഗ്ദ ഡോക്ടർമാരുടെ പരിശോധനയും ഉണ്ടാവണം. ആവശ്യമായ വിശ്രമവും ചികിൽസയും തുടരണമെന്നും വ്യവസ്ഥ‍യിലുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടം പൊട്ടിക്കുന്ന ശബ്ദംകേട്ട് ഇടഞ്ഞോടി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിലക്ക് വന്നത്.

പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിെൻറ വിളംബരമായ തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ എഴുന്നെള്ളിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News