കൊവിഡ്-19 ഭീഷണി: നെടുമ്പാശേരിയിലും സര്‍വീസുകള്‍ വെട്ടിക്കുറച്ചു

കോവിഡ് ഭീഷണിയെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലും സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നു. കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കും മലേഷ്യയിലേക്കുമുളള സര്‍വ്വീസുകള്‍ റദ്ദാക്കി. സാങ്കേതിക കാരണങ്ങളാല്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നുവെന്നാണ് വിമാനക്കമ്പനികളുടെ വിശദീകരണം.

ജിസിസി രാജ്യങ്ങളിലടക്കം കോവിഡ് വൈറസ് വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് വിമാനക്കമ്പനികള്‍ സര്‍വ്വീസ് വെട്ടിച്ചുരുക്കിയിരിക്കുന്നത്.

കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കുളള സൗദി എയര്‍ലൈന്‍സിന്‍റെ പ്രതിദിന സര്‍വ്വീസ് ഈ മാസം 13 വരെ നിര്‍ത്തിവച്ചു. മലേഷ്യയിലേക്കുമുളള മലിന്‍ഡോ സര്‍വ്വീസുകളും വെട്ടിക്കുറിച്ചിട്ടുണ്ട്.

എന്നാല്‍ സര്‍വ്വീസ് റദ്ദാക്കിയത് കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടാണെന്ന് സ്ഥിരീകരിക്കാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. സാങ്കേതിക കാരണങ്ങളാല്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നുവെന്നാണ് വിശദീകരണം.

കോവിഡ് ഭീതിയെ തുടര്‍ന്ന് ഉംറ തീര്‍ത്ഥാടനവും നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം സൗദിയിലേക്കുളള എയര്‍ ഇന്ത്യ സര്‍വ്വീസുകളും, മലേഷ്യയിലേക്കുളള എയര്‍ ഏഷ്യ സര്‍വ്വീസുകളും കൊച്ചി വിമാനത്താവള‍ം വ‍ഴി മുടക്കം കൂടാതെ നടത്തുന്നുമുണ്ട്.

കൊഇറാന്‍, ഇറ്റലി, കൊറിയ, സിംഗപ്പൂര്‍ യാത്രകള്‍ ഒ‍ഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 12 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് വിമാനത്താവളങ്ങളില്‍ നടത്തുന്ന സ്ക്രീനിംഗ് തുടരും. ഇന്ത്യയില്‍ ഡെല്‍ഹിയിലും തെലങ്കാനയിലും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കര്‍ശന മുന്‍കരുതല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here