ഈ വരുന്ന ഞായറാഴ്ച എല്ലാ സോഷ്യൽ മീഡിയകളിൽ നിന്നും വിട്ടു നിൽക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. കുറച്ചു സമയം മുൻപാണ് തന്റെ തീരുമാനം നരേന്ദ്ര മോദി പങ്കു വച്ചിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ നിന്നും വിട്ടു നിൽക്കുവാനുള്ളതിന്റെ കാരണമൊന്നും പോസ്റ്റിൽ വിശദമാക്കിയിട്ടില്ലെങ്കിലും വിവരങ്ങൾ എല്ലാവരെയും ഉടനെ അറിയിക്കുന്നതായിരിക്കുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിൽ വർധിച്ചു വരുന്ന വിമർശനങ്ങൾ ചൂണ്ടിക്കാട്ടാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here