ദില്ലി കലാപം: അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിടണം; പൊളിറ്റ്ബ്യൂറോ

ദില്ലിയിലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ദില്ലി പൊലീസ് കമ്മീഷ്ണര്‍ എസ് എന്‍ ശ്രീവാസ്തവയ്ക്ക് കത്തുനല്‍കി.

148 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും നിരവധിപ്പേര്‍ അറസ്റ്റിലായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും നിരവധി വീടുകള്‍ താന്‍ സന്ദര്‍ശിച്ചിരുന്നു. അവര്‍ക്ക് പരാതി നല്‍കാന്‍ ആയിട്ടില്ലെന്നും സ്വമേധയ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി അറിയിച്ചിട്ടില്ലെന്നുമാണ് കുടുംബാംഗങ്ങളും പരിക്കേറ്റവരും പറഞ്ഞത്.

സിആര്‍പിസി 41 സി പ്രകാരം അറസ്റ്റിലായവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണം. എല്ലാ ജില്ലകളിലും പൊലീസ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണമെന്ന് ഈ വ്യവസ്ഥ നിര്‍ദ്ദേശിക്കുന്നു.

ഇവിടെ അറസ്റ്റിലായവരുടെയും അറസ്റ്റ് ചെയ്തവരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കണം. സംസ്ഥാന തലത്തില്‍ പൊലീസ് ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ സമയബന്ധിതമായി ഈ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതാണ്.

നിയമപരമായ ബാധ്യത പൊലീസ് നിറവേറ്റുന്നില്ല. അറസ്റ്റിലായവരുടെ പേരുകള്‍ എവിടെയും പ്രദര്‍ശിപ്പിക്കുന്നില്ല. സുതാര്യതയ്ക്കും നിയമ നടപടികള്‍ക്കുവേണ്ടിയും മാത്രമല്ല, വ്യാജ പ്രചരണങ്ങള്‍ ചെറുക്കുന്നതിനും അറസ്റ്റിലായവരുടെ പേരുകള്‍ വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

കലാപബാധിത മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ തുടരണമെന്നും ബൃന്ദ കത്തില്‍ ആവശ്യപ്പെട്ടു. അക്രമസംഭവങ്ങള്‍ അരങ്ങേറിയ വടക്കുകിഴക്കന്‍ മേഖല ഡിസിപിക്കും കത്ത് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News