സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനിൽ നിന്നും ബഹ്‌റൈൻ വഴി സൗദിയിൽ എത്തിയ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സൗദി പൗരന്​ കോവിഡ്​ 19 വൈറസ്​ ബാധയുള്ളതായി പരിശോധനയിൽ കണ്ടെത്തിയതായി​ സൗദി പ്രസ്​ ഏജൻസിയാണ് റിപ്പോർട്ട്​ ചെയ്​തത്.

തിങ്കളാഴ്​ച വൈകീട്ടാണ് ഇതുസംബന്ധിട്ട​ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്​. ഇതോടെ ഗൾഫ്​ സഹകരണ കൗൺസിലിലെ (ജി.സി.സി) മുഴുവൻ രാജ്യങ്ങളിലും കൊറോണ വൈറസിന്റ‍റെ ഭീഷണിയിലായി.

സൗദി അറേബ്യ ഒഴികെ ഗൾഫിലെ ബാക്കിയെല്ലാ രാജ്യങ്ങളിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. ആദ്യം യു.എ.ഇയിലും പിന്നീട്​ കുവൈത്തിലും ശേഷം ബഹ്​റൈനിലും ഖത്തറിലും കൊറോണ വൈറസ്​ സാന്നിദ്ധ്യം സ്ഥീരികരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News