റെയിൽവേയുടെ സ്വകാര്യ ട്രെയിൻ കേരളത്തിലേക്കും; ആദ്യ സർവീസ്‌ മംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ

റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിൻ തേജസ് എക്‌സ്‌പ്രസ് മംഗളൂരു-കോയമ്പത്തൂർ പാതയിലും സർവീസ് നടത്തും. ആഴ്ചയിൽ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽസർവീസുണ്ടാകും. 2000 രൂപയിൽ അധികമായിരുക്കും ടിക്കറ്റ്‌ ചാർജ്‌. എന്നാൽ മംഗളൂരു- കോയമ്പത്തൂർ റൂട്ടിൽ വിമാനയാത്രക്ക്‌ 1777 രൂപ മാത്രമേയുള്ളൂ.

അഹമ്മദാബാദ്–- മുംബൈ റൂട്ടിൽ ജനുവരി മുതൽ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. രാവിലെ ആറിന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 12.10ന് കോയമ്പത്തൂരിലെത്തും. തിരികെ 2.30ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് രാത്രി 8.40ന് മംഗളൂരുവിലെത്തും. ആറുമണിക്കൂർകൊണ്ട് മംഗളുരുവിൽനിന്ന് കോയമ്പത്തൂരിലെത്താം. സൗജന്യ യാത്രയോ നിരക്കിളവോ ലഭിക്കില്ല.

മികച്ച നിലവാരമുള്ള കോച്ചുകൾക്കൊപ്പം സിസിടിവി ക്യാമറ,വൈഫൈ സംവിധാനം എന്നിവയുമുണ്ടാകും. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന്റെ അൽപ്പം മുമ്പ് മാത്രമേ ഡോർ തുറക്കൂ. ഓരോ സീറ്റിലും എല്‍ഇഡി ടെലിവിഷന്‍, ജര്‍മന്‍ സാങ്കേതിക വിദ്യയോടെയുള്ള കോച്ചുകള്‍, വൈഫൈ, കോഫി മെഷീന്‍ എന്നിവയും ട്രെയിനിൽ ലഭ്യമാകും.

മികച്ച ഭക്ഷണം ജീവനക്കാർ എത്തിക്കും. തിങ്കളാഴ്ചയൊഴികെ മറ്റ് ദിവസങ്ങളിലാണ്‌ സർവീസ്‌. കൂടുതൽ റാക്കില്ലാത്തതിനാൽ ദിവസം അറ്റകുറ്റ പ്രവൃത്തിക്ക് പിറ്റ് ലൈനിൽ കയറ്റാനാണ് തിങ്കളാഴ്‌ച സർവീസ് നടത്താത്തത്. ട്രെയിൻ വൈകിയാൽ മണിക്കൂറിൽ 100രൂപ വീതം തിരികെ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News