കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം കണ്ണൂരില്‍ കോണ്‍ഗ്രസും ലീഗും തുറന്ന പോരിലേക്ക്

കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തെ ചൊല്ലി കോണ്ഗ്രസും മുസ്ലീം ലീഗും തമ്മിൽ തുറന്ന പോരിലേക്ക്. മേയർ സുമ ബാലകൃഷ്ണൻ മാർച്ച് നാലിന് രാജി വച്ച് മേയർ സ്ഥാനം ലീഗിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ലീഗ് നൽകിയ കത്ത് കോണ്ഗ്രസ്സ് നേതൃത്വം തള്ളി.

മേയർ സ്ഥാനം പങ്കിടാം എന്ന ധാരണ തെറ്റിച്ചാൽ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന് ലീഗ് നേതൃത്വം മുന്നറിയിപ്പ് നൽകി.

കാലാവധി പൂർത്തിയാക്കാൻ ഒരുവർഷവും മൂന്നുമാസവും ബാക്കിയുള്ളപ്പോൾ ആയിരുന്നു യുഡിഎഫിന് ഭരണം ലഭിച്ചത്.ആദ്യ ആറുമാസം മേയർ സ്ഥാനം കോൺഗ്രസിനും തുടർന്നങ്ങോട്ട് ലീഗിനും എന്നതായിരുന്നു ധാരണ.

ഇതുപ്രകാരം മാർച്ച് നാലിനാണ് കോൺഗ്രസ് മേയർ സ്ഥാനം ലീഗിന് കൈമാറേണ്ടത്.എന്നാൽ ഇത് നീട്ടിക്കൊണ്ടുപോകാൻ കോൺഗ്രസ് ശ്രമം തുടങ്ങിയതോടെയാണ് മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചത്.

മേയർ സ്ഥാനം ഉടൻ കൈമാറണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതൃത്വം കത്ത് നൽകിയെങ്കിലും കോൺഗ്രസ് ഇത് മുഖവിലക്കെടുത്തില്ല.മാർച്ച് നാലിന് തന്നെ സുമ ബാലകൃഷ്ണൻ മേയർ സ്ഥാനം രാജിവെക്കണം എന്നായിരുന്നു ലീഗ് നേതൃത്വം കോൺഗ്രസ്സിന് നൽകിയ കത്തിലെ അന്ത്യശാസനം.എന്നാൽ ഇതിന് വഴങ്ങിയില്ല എന്ന് കോൺഗ്രസ് ലീഗ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News