‘വിപ്ലവത്തിന്‍റെ വ‍ഴിയിലെ നല്ല ഇടയന്‍’; ഏണസ്റ്റോ കാര്‍ഡിനല്‍ വിടവാങ്ങി

മനാഗ്വ: ലാറ്റിനമേരിക്കയുടെയും നിക്കരാഗ്വയുടെയും വിപ്ലവവഴിയിലെ അഭിമാനതാരകമായ കവിയും കത്തോലിക്കാ പുരോഹിതനുമായ ഏണസ്റ്റോ കാര്‍ഡിനല്‍(95) വിടവാങ്ങി. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു.

നിക്കരാഗ്വയില്‍ വിപ്ലവാനന്തരം ഡാനിയേല്‍ ഒര്‍ടേഗെ സര്‍ക്കാരില്‍ സാംസ്‌കാരിക മന്ത്രിയായ ഏണസ്റ്റോ കാര്‍ഡിനലിനെ, കമ്യൂണിസ്റ്റ് ആഭിമുഖ്യത്തിന്റെ പേരില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വൈദികവൃത്തിയില്‍നിന്ന് വിലക്കി. എന്നാല്‍, മൂന്ന് ദശകത്തിനുശേഷം കഴിഞ്ഞവര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തിന് വൈദികപട്ടം തിരിച്ചുനല്‍കി.

സമ്പന്ന കുടുംബാംഗമായ കാര്‍ഡിനല്‍, അറുപതുകളില്‍ ലാറ്റിനമേരിക്കയില്‍ വേരോടിയ ഇടതുപക്ഷ, വിമോചന ദൈവശാസ്ത്രത്തിന്റെ മുന്നണിപ്പോരാളിയായി മാറി.

കര്‍ഷകരുടെയും കവികളുടെയും ചിത്രകാരന്മാരുടെയും കൂട്ടായ്മയൊരുക്കി, നിക്കരാഗ്വന്‍ ഏകാധിപതി അനസ്തസിയോ സമോസയ്ക്കെതിരെ പ്രതിരോധമുയര്‍ത്തി.

1979ല്‍ അനസ്തസിയോ സമോസയെ അധികാരഭ്രഷ്ടനാക്കിയ സാന്ദിനിസ്റ്റ വിപ്ലവത്തില്‍ മുഖ്യപങ്കാളിയായി. 1987വരെ മന്ത്രിപദവി അലങ്കരിച്ച അദ്ദേഹം നിക്കരാഗ്വന്‍ സാംസ്‌കാരികരംഗത്തെ പുനരുജ്ജീവിപ്പിച്ചു.

ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ എക്കാലത്തേയും മികച്ച കവികളുടെ പട്ടികയില്‍ ഇടംപിടിച്ച അദ്ദേഹം അവസാന നാളുകള്‍വരെ എഴുത്തില്‍ സജീവമായി.

ലാറ്റിനമേരിക്കന്‍ വിപ്ലവനേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഏണസ്റ്റോ ക്കഡിനല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News