ഐ ലീഗ് ഫുട്ബോളിൽ ഇന്ന് നോകുലം കേരള എഫ് സി-ഈസ്റ്റ് ബംഗാള്‍ പോരാട്ടം

ഐ ലീഗ് ഫുട്ബോളിൽ ഇന്ന് നോകുലം കേരള എഫ് സി, ഈസ്റ്റ് ബംഗാളിനെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ രാത്രി 7നാണ് മത്സരം.

18 പോയിൻ്റുള്ള ഗോകുലം ഏഴാം സ്ഥാനത്തും 19 പോയിൻ്റുള്ള ഈസ്റ്റ് ബംഗാൾ നാലാം സ്ഥാനത്തുമാണ്. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഗോകുലത്തിനായിരുന്നു ജയം.

3-1 നാണ് ഗോകുലം ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. ഇന്ന് ജയിച്ചാൽ ഗോകുലത്തിന് മൂന്നാം സ്ഥാനത്ത് എത്താം. മുംബെയിൽ നടക്കുന്ന കളിയിൽ പഞ്ചാബ് എഫ് സി, ഇന്ത്യൻ ആരോസിനേയും നേരിടും

Use File visual

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel