കെവി ജോസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ കെവി ജോസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.

ട്രേഡ് യൂണിയന്‍ നേതാവും ഊര്‍ജസ്വലനായ പൊതു പ്രവര്‍ത്തകനുമായിരുന്നു കെ വി ജോസെന്നും. നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന് കെ വി ജോസ് ക്രിയാത്മകമായ നേതൃത്വമാണ് നല്‍കിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള വിശ്രമരഹിതമായ ഇടപെടലുകളായിരുന്നു ജോസിന്റെ ജീവിതമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News