
കെ മാധവന്‍ പുരസ്‌കാരത്തുകയായി ലഭിച്ച അമ്പതിനായിരം രൂപ ദില്ലി കലാപത്തിന് ഇരയായവര്‍ക്ക് നല്‍കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ദില്ലി സോളിഡാരിറ്റി ആന്റ് റിലീഫ് കമ്മിറ്റിക്കാണ് തുക കൈമാറുക. ദില്ലിയില്‍ കലാപബാധിത പ്രദേശങ്ങല്‍ സന്ദര്‍ശിച്ച് ഇരയായവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനായി സിപിഐഎം രൂപീകരിച്ച സംഘടനയാണ് ദില്ലി സോളിഡാരിറ്റി ആന്റ് റിലീഫ് കമ്മിറ്റി.
കഴിഞ്ഞ ആഴ്ച നടന്ന കലാപത്തില്‍ ദില്ലിയില്‍ 42 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തിന് ഇരയായവരെ സഹായിക്കാന്‍ രാജ്യവ്യാപകമായി ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനും സിപിഐഎം ആഹ്വാനം ചെയ്തിട്ടുണ്ട്.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ കലാപബാധിതര്‍ക്ക് അവശ്യവസ്തുക്കള്‍ ശേഖരിച്ച് നല്‍കുന്ന പ്രവര്‍ത്തനവും നടക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here