ഗോമൂത്രവും ചാണകവും കൊറോണ വൈറസിനെ ഇല്ലാതാക്കും; പുതിയ കണ്ടെത്തലുമായി ബിജെപി

ഗുവാഹത്തി: ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണ വൈറസിനെ ഇല്ലാതാക്കാമെന്ന് ബിജെപി എംഎല്‍എ.

അസാമിലെ ബിജെപി എംഎല്‍എ സുമന്‍ ഹരിപ്രിയയുടേതാണ് ഈ പരാമര്‍ശം. അസാം നിയമസഭയിലാണ് ഹരിപ്രിയ ഇക്കാര്യം പറഞ്ഞത്.

”കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഭേദമാക്കാന്‍ ഗോമൂത്രവും ചാണകവും സഹായകമാണ്. ചാണകം വളരെ സഹായകരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതുപോലെ ഗോമൂത്രം തളിക്കുമ്പോള്‍ അത് ഒരു പ്രദേശത്തെ ശുദ്ധീകരിക്കുന്നു. അതുപോലെ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണ വൈറസിനെ ഇല്ലാതാകാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്”.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here