വീട്ടമ്മയുടെ ആത്മഹത്യ; വെളിച്ചപ്പാട് അറസ്റ്റില്‍

വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിച്ചപ്പാട് ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെളിച്ചപ്പാട് ശ്രീകാന്ത് സ്വഭാവ ദൂഷ്യം ആരോപിച്ച യുവതിയാണ് ആത്മഹത്യ ചെയ്തത്.

യുവതിക്ക് സ്വഭാവ ദൂഷ്യം ഉണ്ടെന്നും പരസ്യമായി മാപ്പ് പറയണമെന്നുമാണ് ശ്രീകാന്ത് ആവശ്യപ്പെട്ടത്. ഇതില്‍ മനം നൊന്ത് ആണ് തൃശൂര്‍ മണലൂര്‍ സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്തത്.

കോമരം തുള്ളിയ വ്യക്തിക്ക് എതിരെയും യുവതിയെ വ്യക്തിഹത്യ ചെയ്ത ജനമിത്രന്‍ എന്നയാള്‍ക്ക് എതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വെളിച്ചപ്പാടിന്റെ മാനസിക പീഡനം കാരണം യുവതി ആത്മഹത്യ ചെയ്ത വാര്‍ത്ത കൈരളി ന്യൂസ് ആണ് പുറം ലോകത്ത് എത്തിച്ചത്.

യുവതി തെറ്റ്കാരി ആണെന്നും പരസ്യമായി മാപ്പ് പറയണമെന്നും ദേവിക്ക് മുന്നില്‍ തെറ്റ് ഏറ്റ് പറയണമെന്നുമാണ് കോമരം തുള്ളിയ ശ്രീകാന്ത് യുവതിയോട് പരസ്യമായി ആവശ്യപ്പെട്ടത്.

കോമരം കല്പന പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യുവതി മനോവിഷമത്തില്‍ ആയിരുന്നു.തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതും.ഇന്ന് രാവിലെയാണ് വെളിച്ചപ്പാട് തുള്ളിയ പാലാഴി സ്വദേശി കാരണത്ത് വീട്ടില്‍ മുരളിയുടെ മകന്‍ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ യുവതിക്ക് എതിരെ സ്വഭാവ ദൂഷ്യം ആരോപിച്ച് അപമാനിച്ച ശ്രീകാന്തിനും ഇയാളുടെ സുഹൃത്ത് ജനമിത്രനും എതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവും സഹോദരനും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ശ്രീകാന്തിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും ജനമിത്രനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ പൊലീസ് തീരുമാനം എടുക്കുക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News