വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി; ജീവനക്കാരോട് ട്വിറ്റര്‍

ന്യൂയോര്‍ക്ക്: കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ട്വിറ്റര്‍.

രോഗം വ്യാപിക്കുന്നതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഹോങ് കോങ്, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്കാണ് കര്‍ശന നിര്‍ദ്ദേശമുള്ളത്. ലോകവ്യാപകമായി 5000ത്തോളം ജീവനക്കാരാണ് ട്വിറ്ററിനുള്ളത്.

വൈറസ് ബാധ തടയുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ട്വിറ്ററിന്റെ ഹ്യൂമണ്‍ റിസോര്‍സ് ഹെഡായ ജെനിഫര്‍ ക്രിസ്റ്റി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ 6 മാസത്തേക്ക് ആഫ്രിക്കയില്‍ തന്നെ തങ്ങുകയാണെന്ന് അറിയിച്ചിരുന്നു.

അമേരിക്കയില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഗൂഗിളും ഫേസ്ബുക്കും അമേരിക്കയിലെ മീറ്റിംഗുകള്‍ ഒഴിവാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News