ക്വിറ്റ് ഇന്ത്യ ഒരുങ്ങുന്നു; ചിത്രീകരണം മാര്‍ച്ച് പകുതി മുതല്‍

അനൂപ് മേനോന്‍, മുരളി ഗോപി, ബൈജു സന്തോഷ്, സംവിധായകന്‍ രഞ്ജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് ഗോപന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ക്വിറ്റ് ഇന്ത്യ ‘.

മലര്‍ സിനിമാസിന്റെ ബാനറില്‍ സഞ്ജിത വി എസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം സി എ എ,പാവാട,അണ്ടര്‍ വേള്‍ഡ് എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷിബിന്‍ ഫ്രാന്‍സിസ് എഴുതുന്നു.

ഇഷ്‌ക് ഫെയിം അന്‍ഷാര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ -ടി.അരുണ്‍കുമാര്‍. കല-ബോബന്‍,മേക്കപ്പ്-റോണക്‌സ് സേവ്യര്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-നന്ദു,
എഡിറ്റര്‍-നൗഫല്‍,പരസ്യക്കല- ആനന്ദ് രാജേന്ദ്രന്‍,
അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ കേശവന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ് മുരുകന്‍.

മാര്‍ച്ച് പകുതിയില്‍ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.ലോക്കേഷന്‍-ജയ്പൂര്‍,കാലിഫോര്‍ണിയ. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News