രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യത; 6 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചു

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യത. ദില്ലിയില്‍ രോഗം ബാധിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 6 പേര്‍ക്കും രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചു. തെലങ്കാനയില്‍ രോഗം സ്ഥിരീകരിച്ച ആളുടെ കൂടെ യാത്ര ചെയ്തവരും നിരീക്ഷണത്തില്‍ ആണ്.

കൊറോണ ബാധിച്ച 3 പേര്‍ നീരിക്ഷണത്തില്‍ തുടരുമ്പോള്‍ ആണ് ആശങ്ക പരത്തി രോഗം പടരുന്നതിന്റെ സൂചനകള്‍ വരുന്നത് . നിലവില്‍ രോഗം ബാധിച്ചവര്‍ ഗള്‍ഫ്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് എത്തിയവരാണ്. അത് കൊണ്ട് തന്നെ രാജ്യത്തെ വിമാനത്താവളത്തിലും, തുറമുഖങ്ങളിലും കര്‍ശന നീരീക്ഷണം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രോഗം ബാധിച്ച തെലുങ്കാന സ്വദേശി ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദിലേക്ക് സഞ്ചരിച്ച ബസിലെ യാത്രക്കാരും അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും രോഗിയുടെ കുടുംബവുമടക്കം 80 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ദില്ലിയിലെ കൊറോണ വൈറസ് ഭീതിയെതുടര്‍ന്ന് നോയിഡയിലെ ഒരു സ്വകാര്യ സ്‌കൂള്‍ പൂട്ടി. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവിന് കൊറോണ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തിലാണ് സ്‌കൂള്‍ അടച്ചുപൂട്ടുന്നത്. ഈ വിദ്യാര്‍ഥി പഠിക്കുന്ന ക്ലാസിലെ 28 കുട്ടികളും നീരീക്ഷണത്തില്‍ ആണ്.

ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി രണ്ടു കുട്ടികളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതിനിടെ രോഗബാധിതനായ ഒരാള്‍ സഞ്ചരിച്ചു എന്ന് കരുതുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ 16 ജീവനക്കാരും വീടുകളില്‍ നീരിക്ഷണത്തില്‍ തുടരുകയാണ്.

രോഗം ബാധിച്ച ഇറ്റാലിയന്‍ വിനോദസഞ്ചാരിയുടെ കൂടെ ഉണ്ടായിരുന്ന 23 പേരും ഇപ്പോള്‍ നീരിക്ഷണത്തില്‍ ആണ്. ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും സ്ഥിതിഗതികള്‍ നീരിക്ഷിച്ചു വരുക ആണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News