കസേര കിട്ടി; ബിജെപിയിൽ ഇനി അ‍ഴിച്ചു പണിയെന്ന് കെ സുരേന്ദ്രൻ

സംസ്ഥാന ബിജെപിയിൽ സമഗ്രമായ അഴിച്ചുപണി ഉണ്ടാകുമെന്ന് അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് സുരേന്ദ്രന്റെ പ്രതികരണം.

സംസ്ഥാന സമിതിയെ ഉടച്ചുവാർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സമഗ്ര അഴിച്ചുപണിക്ക് സുരേന്ദ്രൻ മുതിർന്നാൽ ഇപ്പോൾ തന്നെ ഭിന്നത ശക്തമായിരിക്കുന്ന സംസ്ഥാന ബിജെപിയിൽ വലിയ പൊട്ടിത്തെറിയാകും ഉണ്ടാവുക.

സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്തിന് പിന്നാലെ ദേശീയ അധ്യക്ഷൻ ജെപി നദ്ദയെ കാണാനാണ് കെ സുരേന്ദ്രൻ ദില്ലിയിലെത്തിയത്. ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കപൊടികകഴ്ച നടത്തിയ ശേഷമാണ് സംസ്ഥാന ബിജെപിയിൽ സമഗ്രമായ അഴിച്ചുപണി ഉണ്ടാകുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കിയത്.

ബ്ലോക്ക് കമ്മറ്റി മുതൽ സംസ്ഥാന കമ്മറ്റിയിൽ വരെ ഉടച്ചുവാർക്കാൽ ഉണ്ടാകുമെന്നും, ഇക്കാര്യം ദേശീയ അധ്യക്ഷനുമായി സംസാരിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ അറിയിച്ചു.

മുരളീധര കൃഷ്ണദാസ് പക്ഷങ്ങൾ ഉറച്ചുനിൽക്കുന്നതിനാൽ വലിയ പ്രതിസന്ധിയാണ് ബിജെപി പുനഃസംഘടന നേരിടുന്നത്. സുരേന്ദ്രന്റെ അധ്യക്ഷ സ്ഥാനവും സംസ്ഥാന ബിജെപിയിൽ വലിയ ഭിന്നതായാണ് ഉണ്ടാക്കിയൊരിക്കുന്നത്. ഇതിന് പിന്നാലെ സുരേന്ദ്രൻ സമഗ്ര അഴിച്ചിപണി നടത്താൻ തയ്യാറായാൽ വലിയ പൊട്ടിത്തെറിയാകും സംസ്ഥാന ബിജെപിയിൽ ഉണ്ടാവുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here