40പേരുടെ മരണത്തിന് കാരണക്കാരനായിട്ടും വൈ കാറ്റഗറി സുരക്ഷ

നാല്‍പതിധികം പേരുടെ മരണത്തിനും കോടികളുടെ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ ഡല്‍ഹി വംശഹത്യക്കു കാരണമായെതെന്നു കരുതുന്ന വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ.

വിഷം ചീറ്റിയ പ്രസംഗത്തിന് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തുന്നതിനിടെയാണ് സുരക്ഷ കടുപ്പിച്ചിരിക്കുന്നത്.സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടെന്ന് കാണിച്ച് കപില്‍ മിശ്ര നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി.മിശ്രയുടെ വിവാദ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയായിരുന്നു ഡല്‍ഹിയില്‍ വംശഹത്യക്ക് തുടക്കം കുറിച്ചത്. ഷഹീന്‍ ബാഗ് അടക്കമുള്ളയിടങ്ങളിലെ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലങ്കില്‍ നിയമം കയ്യിലെടുക്കുമെന്നായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി. മണിക്കൂറുകള്‍ക്കകം പൗരത്വഭേദതഗതിക്ക് അനൂകൂലമായി മൗജ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംഘര്‍ഷമുണ്ടയായി. പിന്നാലെ നിരവധി സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായി. കലാപത്തില്‍ നിലവില്‍ നാല് പലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News