ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണ വൈറസ് ടെസ്റ്റ് നടത്തി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണ വൈറസ് ടെസ്റ്റ് നടത്തിയെന്ന് അന്തര്‍ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.

ടെസ്റ്റില്‍ പോപ്പിന് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചെന്നും കടുത്ത ചുമ കാരണമാണ് മാര്‍പാപ്പ വൈറസ് ടെസ്റ്റ് നടത്തിയതെന്നും ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റലിയില്‍ കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.

അതേസമയം, മാര്‍പാപ്പ വൈറസ് ടെസ്റ്റ് നടത്തിയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പ്രതികരിക്കാന്‍ വത്തിക്കാന്‍ വക്താവ് മറ്റേവോ ബ്രൂണി തയ്യാറായിട്ടില്ല.

വൈറസ് ഭീഷണിയുണ്ടായിട്ടും മാര്‍പാപ്പ കഴിഞ്ഞ 26ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു.

വിശ്വാസികളെ ഹസ്തദാനം ചെയ്യുകയും കുഞ്ഞിനെ ചുംബിക്കയും ചെയ്തു. ഇതിന് പിന്നാലെ നടന്ന കുര്‍ബാനയില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല.

ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് പൊതു പരിപാടിയില്‍ നിന്ന് പിന്‍മാറുന്നതെന്ന് വത്തിക്കാന്‍ വാര്‍ത്താ കുറിപ്പിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടെസ്റ്റ് നടത്തിയത്.

ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് ഇറ്റലിയാണ്.

രണ്ടായിരത്തോളം പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചുയെന്നാണ് വിവരം. 53 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here