ഇത് മോദിജിയുടെ അടവാണ്; എന്തൊക്കെയോ വരാനിരിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ താന്‍ ഉപേക്ഷിക്കാന്‍ പോകുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഒരു പത്രസമ്മേളനം പോലും വിളിക്കാത്ത പ്രധാനമന്ത്രി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിന് പിന്നില്‍ ഗൂഢ അജണ്ടകള്‍ വല്ലതുമുണ്ടോയെന്ന ചര്‍ച്ചയും നടക്കുകയാണ്.

രാജ്യത്ത് ആളിക്കത്തുന്ന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് മാറി നില്‍ക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി.” രാജ്യത്ത് ആളിക്കത്തുന്ന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാവുള്ള മോദിജിയുടെ അടവാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള മാറി നില്‍ക്കല്‍” ചൗധരി ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News