ഈ ഞായറാഴ്ച എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഉപേക്ഷിക്കാന്‍ ആലോചിക്കുകയാണെന്ന് പ്രധാനമന്ത്രി.ഇത് രാഷ്ട്രീയകേന്ദങ്ങളിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയും പരിഹാസവും ഉയര്‍ത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂടൂബ് എന്നിവയിലെ തന്റെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനാണ് ആലോചിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒരു ട്വീറ്റിലൂടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. എന്താണ് ഈ നീക്കത്തിനു പിന്നിലെ കാര്യമെന്ന് ഇനിയും വ്യക്തമല്ല.ഉപേക്ഷിച്ച് പോകുന്നതിനൊപ്പം ഒരു കാവി വസ്ത്രവും സണ്‍ഗ്ലാസും ഡിഎസ്എല്‍ആര്‍ ക്യാമറയും കൂടെ കരുതണമെന്നായിരുന്നു ഒരുകമന്റ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇത് സംബന്ധിച്ച് ട്വീറ്റ് വൈറലായി. സോഷ്യല്‍ മീഡിയയല്ല വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.നിങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. അതുകൊണ്ട് വിട്ടുപോകരുത്. എന്നാല്‍ വ്യാജ വാര്‍ത്തകളും വെറുപ്പും പ്രചരിപ്പിക്കുന്നവരെ പിന്തുടരുന്നത് ഒഴിവാക്കുവെന്നായിരുന്നു മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിയുടെ പ്രതികരണം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here