കപില്‍മിശ്രയ്ക്ക് രക്ഷ; സെന്‍ ഗുപ്തയ്ക്ക് ശിക്ഷ

ഡല്‍ഹിയില്‍ പ്രകോപനപരമായ പ്രസംഗത്തിലൂടെ കലാപത്തിന് തുടക്കമിട്ട ബിജെപി നേതാവ് കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാണിച്ച് കപില്‍ മിശ്ര കേന്ദ്ര സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണ് നടപടി.

വിദ്വേഷ പ്രസംഗത്തിന് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കപില്‍ മിശ്രക്ക് സുരക്ഷ വര്‍ധിപ്പിച്ചത്.കലാപത്തിന് കാരണമായ കപില്‍ മിശ്രയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. കപില്‍ മിശ്രയ്‌ക്കൊപ്പം ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News