കെഎസ്.യു പ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രം പ്രചരിപ്പിച്ചു; കെഎസ്‌യു സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ല പ്രസിഡന്റ് എന്നിവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാനതല നേതാക്കള്‍ക്കെതിരെ പരാതിയുമായി കെഎസ്.യു പ്രവര്‍ത്തക.

മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സെയ്താലി എന്നിവര്‍ക്കെതിരെയാണ് കെഎസ്‌യുക്കാരിയുടെ പരാതി.

തൊടുപുഴ മുട്ടം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തന്നെ അപമാനിക്കാന്‍ സോഷ്യല്‍മീഡിയയിലൂടെ മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചുയെന്നാണ് യുവതിയുടെ പരാതി.

സംഭവത്തില്‍ ഡിജിപിയ്ക്കും സംസ്ഥാന വനിതാ കമ്മീഷനും യുവതി പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമം എന്നതടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, പരാതിയെക്കുറിച്ച് കെഎസ്‌യു സംസ്ഥാന നേതൃത്വമോ കോണ്‍ഗ്രസ് നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here