ചിരട്ടയില്‍ മനോഹര ശില്‍പ്പങ്ങള്‍ തീര്‍ത്ത് ദിലീപ്

ചിരട്ടയില്‍ തീര്‍ക്കുന്ന ശില്‍പ്പങ്ങള്‍ ഏവര്‍ക്കും കൗതുകവും കാഴ്ച്ചയ്ക്ക് വിരുന്നൊരുക്കുന്നതുമാണ്. എന്നാല്‍ ചിരട്ടയുടെ രൂപത്തില്‍ ഇഷ്ടം തോന്നി ശില്‍പ്പ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞ ഒരു കലാകാരനെ ഇനി പരിചയപ്പെടാം…

ചിരട്ട ഉപയോഗിച്ച് ശില്‍പ്പ നിര്‍മ്മാണം നടത്തുന്ന ഒരു പാട് കലാകാരന്മാരുണ്ട് നമ്മള്‍ക്ക് ചുറ്റും. എന്നാല്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തനാകുകയാണ് പത്തനംതിട്ട കൊടുമണ്‍ സ്വദേശിയായ ദിലീപ് ഈ കൈകകകളില്‍ എങ്ങനെയുള്ള ചിരട്ട കിട്ടിയാലും മനോഹരമായ ശില്‍പ്പങ്ങള്‍ ഇവിടെ വിരിയും.

പ്രത്യേകിച്ച് ഒരു കലാപാരമ്പര്യവും ഈ കൈവിരലുകള്‍ക്കില്ല. നിശ്ചയദാര്‍ഡ്യം ഒന്നു മാത്രമാണ് ഈ ശില്‍പ്പങ്ങളിലെ കരവിരുതിന് പിന്നില്‍. ചിലര്‍ക്ക് ഇത് സമയം കൊല്ലലാണെന്ന് തോന്നിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇനി ശില്‍പ്പിയായ ദിലീപിന്റെ വാക്കുകളിലേക്ക്.

പ്രാദേശിക വിപണന മേളകളില്‍ മാത്രമാണ് കലാകാരന്‍ പങ്കെടുത്തിട്ടുള്ളത്. അതിനാല്‍ തന്നെ തന്റെ കരവിരുത് തിരിച്ചറിയുന്ന ഒരു ദിനം വരുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ തന്റെ കലാസപര്യയുമായി ജീവിതം മുന്നോട്ട് കൊണ്ടു പോകുകയാണ് ദിലീപ് എന്ന ഈ കലാകാരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News