വെഞ്ഞാറമൂട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ . വെഞ്ഞാരമൂട് സ്വദേശിനി സിനിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുട്ടനാണ് കൊലപാതകത്തിനുപിന്നിലെന്ന് പൊലീസ് നിഗമനം. കുട്ടന്‍ ഒളിവില്‍

വെഞ്ഞാരമൂട് വാലിക്കുന്നില്‍ സിനിയുടെ മൃതദേഹമാണ് വീടിനു സമീപമുള്ള കു‍ഴിയില്‍ നിന്ന് കണ്ടെത്തിയത്. സിനിയെ ഞായറാ‍ഴ്ച രാവിലെ അച്ഛന്‍ മര്‍ദിച്ചിരുന്നതായി മര്‍ദിച്ചിരുന്നതായി സിനിയുടെ മകന്‍ പറഞ്ഞു.

അടുത്തുള്ള ബന്ധുവീട്ടിലേയ്ക്ക് സിനി പോയെന്നാണ് ഭര്‍ത്താവ് കുട്ടന്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ മൂന്ന് ദിവസമായി കാണാതിരുന്നതിനെതുടര്‍ന്ന് സിനിയുടെ ബന്ധക്കള്‍ അന്വേഷണം നടത്തി. അന്വേഷണത്തിലാണ് വീടിനു സമീപമുണ്ടായിരുന്ന ക‍ഴി മൂടിയ നിലയില്‍ കണ്ടെത്തിയത്.

സിനിയിടെ ഭര്‍ത്താവ് കുട്ടന്‍ സിനിയെ നിരന്തരമായി മര്‍ദിക്കാറുണ്ടെന്നും. നേരത്തെ സിനിയെ വെട്ടി പരിക്കേല്‍പിക്കാന്‍ ശ്രമിച്ചതിന് നിരവധി തവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ തലയ്ക്കടിയേറ്റതിന്‍റെ പാടുകള്‍ ഉണ്ട്.

ക‍ഴുത്തില്‍ തോര്‍ത്തുമുണ്ട് ഉപയോഗിച്ച് മുറുക്കിയതായും സംശയിക്കുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. കുട്ടനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News