ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കും

കൊറോണ വൈറസ്: ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കും

ടോക്കിയോ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കുമെന്ന് സൂചന. ജപ്പാനിലെ ടോക്കിയോയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സാണ് മാറ്റിവെക്കാന്‍ സാധ്യതയുള്ളത്.

ഇത് സംബന്ധിച്ച സൂചന നല്‍കിയത് ജപ്പാന്‍ ഒളിമ്പിക്സ് മന്ത്രി സെയ്ക്കോ ഹാഷിമോട്ടോയാണ്. ജപ്പാന്‍ പാര്‍ലമെന്റിലെ ഒരു ചോദ്യത്തിന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജൂലായ് 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് ടോക്കിയോ ഒളിമ്പിക്സ് തീരുമാനിച്ചിരുന്നത്. അതേസമയം ഗെയിംസ് ആസൂത്രണം ചെയ്തപോലെ തന്നെ നടക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ഹാഷിമോട്ടോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News